ഫിച്ച് ഇറ്റലിയുടെ റേറ്റിംഗ് കുറച്ചു

ശനി, 28 ജനുവരി 2012 (14:10 IST)
ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഇറ്റലിയുടെ ക്രഡിറ്റിംഗ് റേറ്റിംഗ് കുറച്ചു. ഇറ്റലിയുടെ റേറ്റിംഗ് എ പ്ലസില്‍ നിന്നും എമൈനസ് ആയാണ് കുറച്ചത്.

ഇറ്റലിക്ക് പുറമേ ബെല്‍ജിയം, സൈപ്രസ്, ഇറ്റലി, സ്ലൊവേനിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെയും ക്രഡിറ്റിംഗ് റേറ്റിംഗും കുറച്ചു. ബെല്‍ജിയത്തിന്റെ റേറ്റിംഗ് എഎ പ്ലസില്‍ നിന്ന് എഎ ആയാണ് കുറച്ചത്. സ്ലൊവേനിയയുടേത് എഎ മൈനസില്‍ നിന്നും എയുമായും സൈപ്രസിന്റെ റേറ്റിംഗ് ബിബിബിയില്‍ നിന്നും ബിബിബി മൈനസായും കുറച്ചു.

ഈ രാജ്യങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഫിച്ച് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക