ടെലികോം മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മത്സരത്തിനിടയില്‍ മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ബിഎസ്എന്‍എല്‍ന്റെ ചൗക്ക-444 എന്ന പ്ലാനുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം 444 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുക. 90ദിവസമാണ് വാലിഡിറ്റി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവതരിപ്പിച്ച 333 രൂപയുടെ പ്ലാനിന് സമാനമായ ഓഫറാണിത്.
അതോടൊപ്പം 146 രൂപയുടേയും 339 രൂപയുടേയും രണ്ടു പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ലേക്ക് സൗജന്യ കോളുകളും 500 എംബി ഡാറ്റയുമായിരുന്നു 146 രൂപയുടെ പ്ലാനില്‍ ആദ്യം നല്‍കിയിരുന്നത്.. എന്നാല്‍ ഇപ്പോള്‍ ആ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധി ഇല്ലാതെ സൗജന്യ കോളുകളും ഒരു ജിബി ഡാറ്റയുമാണ് ലഭിക്കുക. വാലിഡിറ്റി 26 ദിവസമായി കുറച്ചിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം.
അതേസമയം, 339 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറിലേക്ക് പരിധി ഇല്ലാതെ സൗജന്യ കോളുകളും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് 25 മിനിറ്റ് സൗജന്യ കോളും പ്രതിദിനം 3ജിബി ഡാറ്റയും ലഭിക്കുന്നതായിരുന്നു ആദ്യത്തെ ഓഫര്‍. എന്നാല്‍ ഇപ്പോള്‍ മറ്റു നെറ്റ്‌വര്‍ക്കിലേക്കുള്ള കോളുകള്‍ 30 മിനിറ്റായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയെല്ലാ സൊജന്യവും നിലനിര്‍ത്തിയിട്ടുമുണ്ട്. ഈ പ്ലാനിന്റെയും വാലിഡിറ്റി 28 ദിവസത്തില്‍ നിന്നും 26 ദിവസമായി കുറച്ചു.