പോക്കറ്റു ചോരാതെ ക്ലിക്കാന്‍ പറ്റിയ അഞ്ചു ക്യാമറകള്‍
ഞായര്‍, 31 മാര്‍ച്ച് 2013 (17:12 IST)
PRO
ഒരു ഫോട്ടോയെടുക്കല്‍ തല്‍കാലം മൊബൈല്‍ ക്യാമറ കൊണ്ട് അത്യാവശ്യം ഒപ്പിക്കാം. എന്നാല്‍ ഫോട്ടോഗ്രാഫിയുടെ ഒരു സുഖം കിട്ടണമെങ്കില്‍ നല്ല ഒരു ഡിജിറ്റല്‍ ക്യാമറയില്‍ മാത്രമേ പറ്റൂ.
തുടക്കക്കാര്‍ക്ക് പതുക്കെ അത്യാവശ്യം ബേസിക് മോഡല്‍ ക്യാമറ ഉപയോഗിച്ച് ചിത്രമെടുക്കാം. ഈ ക്യാമറകളില്‍ പതുക്കെ പരീക്ഷണങ്ങള്‍ നടത്തിയശേഷം വേണമെങ്കില്‍ നല്ല ഒരു ലെന്‍സും ക്യാമറയും സ്വന്തമാക്കാം.
ഫ്യൂജി ഫൈന്‍പിക്സ് എസ് 4500
ഫ്യൂജിനോണ്‍ ഓപ്റ്റിക്കല്‍ സൂം ലെന്‍സോടുകൂടിയാണ് ഈ സൂപ്പര്‍സൂം ക്യാമറ ട്രാക്കിങ് ഓട്ടോ ഫോക്കസും ഇന്‍സ്റ്റന്റ് സൂം ഓപ്ഷനും മികച്ച ഇമേജ് ക്വാളിറ്റി നല്‍കുന്നു. 14 മെഗാപിക്സല്‍ സിസിഡി സെന്‍സര്‍, ഹൈ ഡെഫിനിഷന്‍ വീഡീയോ 16:9 ഫോര്‍മാറ്റില്‍ ഹൈ റെസല്യൂഷന്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സഹായിക്കുന്നു. വില 17,000നും 18,000നും ഇടയ്ക്കാണ് വില.
സോണി സൈബര്‍ ഷോട്ട് ഡി എസ് എസി എച്ച്100
16.1 മെഗാപികസല്‍ ക്യാമറയാണ്. 21 എക്സ് ആണ് ഒപ്റ്റിക്കല്‍ സൂം. സൂപ്പര്‍ HAD CCD സെന്‍സറുകളുണ്ട്. 35എം എം ഫോക്കല്‍ ലെഗ്ന്ത് ,iso 80-3200 എന്നിവ ഈ ക്യാമറയൂടെ പ്രത്യേകതയാണ്. 12000നും 13000നും ഇടയ്ക്കാണ് വില.
കാനണ്‍ പവര്‍ഷോട്ട് എസ് എക്സ് 160
16 എക്സ് ഒപ്ടിക്കല്‍ സൂം, 4xഡിജിറ്റല്‍ സൂം എന്നിവ പ്രത്യേകതകളാണ്. 16.0 മെഗാപിക്സലാണ് ക്യാമറ. ഹൈഡെഫെനിഷന്‍ റെകോര്‍ഡിംഗുള്ള ഈ ക്യാമറയുടെ വില 12000നു താഴെയാണ്.
സോണി സൈബര്‍ ഷോട്ട് ഡി എസ് സി -H200
20.1 മെഗാപിക്സല്‍ ക്യാമറയാണ്. സൂപ്പര്‍ HAD CCD ഇമേജ് സെന്‍സറാണുള്ളത്. മൂന്ന് ഇഞ്ച് റ്റിഎഫ്റ്റി എല്‍സിഡിയും 26x ഒപ്ടിക്കല്‍ സൂം 52x ഡിജിറ്റല്‍ സൂം എന്നിവയും ഈ ക്യാമറയ്ക്കുണ്ട്. 12,000നും 13,000നും ഇടയ്ക്കാണ് വില.
ഫുജിഫിലിം എസ് 2980
14.0 മെഗാപിക്സല്‍ ക്യാമറയാണിത്. CCD ഇമേജ് സെന്‍സറാണുള്ളത്. 18x ഒപ്ടിക്കല്‍ സൂം 6.7xഡിജിറ്റല്‍ സൂം മൂന്ന് ഇഞ്ച് റ്റിഎഫ്റ്റി എല്‍സിഡിയും ഈ ക്യാമറയിലുണ്ട്. 9500നും 10,000നും ഇടയ്ക്കാണ് വില.