രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ വര്‍ധന. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പ്രകാരം 4.86 ശതമാനമാണ് പണപ്പെരുപ്പം ഉയര്‍ന്നിരിക്കുന്നത്. മെയ് മാസം ഇത് 4.70 ശതമാനമായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 7.58 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ മൊത്തവില സൂചികയും ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ മൊത്തവില സൂചിക 9.74 ശതമാനമായാണ് ഉയര്‍ന്നിരിക്കുനത്. ഉള്ളി, അരി, ധന്യങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നിട്ടുണ്ട്.
നിര്‍മ്മാണ വസ്തുക്കളുടെ വിലനിരക്ക് 2.75 ശതമാനമായി കുറഞ്ഞു. മെയില്‍ ഇത് 3.11 ശതമാനമായിരുന്നു. ഭക്ഷ്യേതര വസ്തുക്കളായ ഫൈബര്‍, എണ്ണക്കുരു, മിനറല്‍സ്, എന്നിവയുടെ നിരക്ക് 4.88 ശതമാനത്തില്‍ നിന്നും 7.57 ശതമാനമായി ഉയര്‍ന്നു.