പണപ്പെരുപ്പം എട്ട് ശതമാനമായി കുറഞ്ഞേക്കും

തിങ്കള്‍, 14 മാര്‍ച്ച് 2011 (11:13 IST)
രാജ്യത്തെ ഫെബ്രുവരിയിലെ പണപ്പെരുപ്പം എട്ട് ശതമാനമായി കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍. ഭക്‍ഷ്യവിലപ്പെരുപ്പം ഒറ്റ അക്കത്തിലെത്തിയതാണ് ഈ വിലയിരുത്തലിന് പ്രേരിപ്പിക്കുന്നത്.

ഫെബ്രുവരിയിലെ പണപ്പെരുപ്പം എട്ട് ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്. ഭക്‍ഷ്യവിലയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് ഈ വിലയിരുത്തലിലെത്തുന്നതെന്നും ബാര്‍ക്ലേയ്സ് ക്യാപിറ്റല്‍ പറയുന്നു. ഐ‌ഐ‌എഫ്‌എല്‍ ഇക്കണോമിസ്റ്റ് അഷുതോഷ് ദാതറും ഈ അഭിപ്രായക്കാരനാണ്.

ജനുവരിയിലെ പണപ്പെരുപ്പം 8.23 ആയിരുന്നു. ഫെബ്രുവരിയിലെ പണപ്പെരുപ്പം എത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തിറക്കും.

വെബ്ദുനിയ വായിക്കുക