നോക്കിയയുടെ ആന്‍ഡ്രോയിഡ് 'എക്‌സ്' ഇന്ത്യയില്‍

ചൊവ്വ, 11 മാര്‍ച്ച് 2014 (10:24 IST)
PRO
നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ ‘എക്‌സ്‘ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8,599 രൂപയാണ് വില. 512 എംബിയുടെ നോക്കിയ എക്‌സ് വരുന്നത് 4ജിബിയുടെ മൈക്രോ എസ്ഡി കാര്‍ഡോടെയാണ്.

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഈ മൊബൈല്‍ കടുത്ത മത്സരം സൃഷ്ടിക്കുമെന്നാണ് നോക്കിയയുടെ കണക്കുകൂട്ടല്‍. 3.15 മെഗാ പിക്‌സല്‍ ക്യാമറയാണ് നോക്കിയ എക്‌സിന്റെ സവിശേഷത. ഫ്രണ്ട് ക്യാമറ ഇല്ല.

ഗൂഗിള്‍ മാപിനു പകരം നോക്കിയ ഹിയര്‍ സര്‍വീസ് ആയിരിക്കും ‘എക്സി‘ല്‍. കഴിഞ്ഞ മാസം ബാര്‍സലോണയില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സിലാണ് 'എക്‌സ്' സീരീസ് ആദ്യമായി അവതരിപ്പിച്ചത്. ഈ ശ്രേണിയിലുള്ള എക്‌സ് പ്ലസ്, എക്‌സ് എല്‍ എന്നിവ രണ്ടു മാസത്തിനുള്ളില്‍ വിപണിയിലെത്തും.

വെബ്ദുനിയ വായിക്കുക