രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. എ ടി എമ്മിന്റെയും ഡെബിറ്റ് കാര്‍ഡുകളുടെയും എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് എ ടി എം ഇന്‍ഡസ്ട്രി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍, രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 31.44 കോടിയില്‍ നിന്ന് 50 കോടിയായി കൂടിയപ്പോള്‍ എ ടി എമ്മുകളുടെ എണ്ണം 105,784ല്‍ നിന്ന് 176,410 ആയി ഉയര്‍ന്നു.