ടെലഫോണ്‍ കമ്പനികള്‍ക്ക് ചുമത്തിയ 1600 കോടി രൂപയുടെ പിഴ മാര്‍ച്ചിന് മുന്‍പ് അടയ്ക്കണമെന്ന് ടെലികോം മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, റിലയന്‍സ്, ടാറ്റ ടെലി, ഐഡിയ എന്നീ സേവന ദാതാക്കളോടാണ് പിഴ ഉടന്‍ അടയ്ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്. റിലയന്‍സ് 551 കോടി രൂപ, എയര്‍ടെല്‍ 254 കോടി, ഐഡിയ 113 കോടി, ടാറ്റ ടെലി 273 കോടി രൂപ എന്നിങ്ങനെയാണ് പിഴ അടയ്ക്കേണ്ടത്.
പിഴ അടയ്ക്കുന്നതിനായി ജനുവരി 31നാണു കമ്പനികള്‍ക്കു മന്ത്രാലയം ഷോക്കോസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പിഴയടക്കാന്‍ ഇനി ആറാഴ്ച കൂടി അനുവദിക്കണമെന്ന കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ തള്ളിയതിനാലാണ് മാര്‍ച്ചിന് മുമ്പ് പിഴ അടയ്ക്കാന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.