ടെക് മഹീന്ദ്രയ്ക്ക് 1500 കോടിയുടെ പുറംജോലിക്കരാര്‍

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2009 (16:37 IST)
ടെക് മഹീന്ദ്രയ്ക്ക് 1500 കോടിയുടെ (500 മില്യന്‍ ഡോളര്‍) പുറംജോലിക്കരാര്‍ ലഭിച്ചു. സ്വാന്‍ ടെലികോമില്‍ നിന്നാണ് കരാര്‍ ലഭിച്ചത്‍.

ഐബി‌എം, വിപ്രോ തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് ടെക് മഹീന്ദ്ര കരാര്‍ സ്വന്തമാക്കിയത്. പത്ത് വര്‍ഷത്തേക്ക് സ്വാനിന്‍റെ എല്ലാ ഔട്ട്‌സോര്‍സിംഗ് ജോലികളും ഉള്‍പ്പെടുന്നതാണ് കരാറെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

യു‌എ‌ഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇത്തിസലാത്തിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് സ്വാന്‍. കഴിഞ്ഞ കൊല്ലം 900 മില്യന്‍ ഡോളറിന് സ്വാനിന്‍റെ നാല്‍‌പത്തിയഞ്ച് ശതമാനം ഓഹരികള്‍ ഇത്തിസലാത്ത് വാങ്ങിയിരുന്നു.