ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെയും റിലയന്‍സ് ജിയോ ഇതാ മറ്റോരു ദൌത്യംകൂടി ഏറ്റെടുക്കുന്നു. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ആണ് ജിയോയുടെ അടുത്ത ഉല്പന്നം. ഇതിന്റെ വിവരങ്ങളെല്ലാം പുറത്തുവന്നു കഴിഞ്ഞു.
സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് 100 നഗരങ്ങളിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സെപ്റ്റംബറിൽ തന്നെ ജിയോ ഫൈബർ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങൾ.
ജിയോ ഫൈബർ പ്രിവ്യൂ ഓഫർ പ്രകാരം മൂന്ന് മാസത്തേക്ക് സര്‍വീസ് സൗജന്യമായിരിക്കും. കുറെ നിബന്ധനകൾ വിധേയമായിട്ടാണ് ബ്രോഡ്ബാൻഡ് സേവനം നൽകുക. മാസം 100 ജിബി ഡേറ്റ 100 എംബിപിഎസ് വേഗതയിലാണ് ഡേറ്റാ കൈമാറ്റം നടക്കുക. അതായത് മൂന്നു മാസത്തേക്ക് 300 ജിബി ഡേറ്റ ഫ്രീയായി ഉപയോഗിക്കാം.