ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയെന്ന പദവി ചൈന സ്വന്തമാക്കി. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ ജപ്പാനെ മറികടന്നാണ് അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമാതായി ചൈനയെത്തിയത്.
ജപ്പാന്റെ ജിഡിപിയില്‍ നടപ്പ് വര്‍ഷത്തില്‍ 3.9 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ചൈനയുടെ കുതിപ്പിനെ മറികടക്കാന്‍ പര്യാപ്തമല്ലെന്ന് ജപ്പാന്‍ തന്നെ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാന്റെ നാമമാത്രമായ ജിഡിപി 5.4742 ട്രില്യണ്‍ ഡോളറാണെങ്കില്‍ ചൈനയുടേത് 5.8786 ട്രില്യണ്‍ ഡോളറാണ്.
ഉപഭോക്താക്കളുടെ മൊത്തം ചിലവഴിക്കലില്‍ വന്ന കുറവും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് ജപ്പാന് രണ്ടാംസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.