ചെറുകിട വ്യവസായത്തിന്റെ സാധ്യത വര്‍ദ്ധിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

ബുധന്‍, 27 മാര്‍ച്ച് 2013 (17:03 IST)
PRO
രാജ്യത്തെ മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ ചെറുകിട വ്യവസായത്തിന്റെ സാധ്യത വര്‍ദ്ധിച്ചുവരികയാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സൂക്ഷ്മ- ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്കുളള 2010-11 വര്‍ഷത്തെ സംസ്ഥാന , ജില്ലാതല അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുകിട വ്യവസായം നാടിനും തൊഴിലാളികള്‍ക്കും ഉയര്‍ച്ച നല്‍കിയതിന് സംരംഭകര്‍ക്ക് നല്‍കുന്ന അര്‍ഹതാ പത്രമാണ് ഈ അവാര്‍ഡുകളെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍എ, അധ്യക്ഷത വഹിച്ചു. അഡ്വ കെ ചന്ദ്രിക മുഖ്യാതിഥിയായിരുന്നു.

വെബ്ദുനിയ വായിക്കുക