ഗൂഗിളിന്റെ വരുമാനത്തില്‍ 11% വര്‍ധന

വെള്ളി, 20 ജൂലൈ 2012 (15:41 IST)
PRO
PRO
ഇന്റര്‍നെറ്റ് അതികായകരായ ഗൂഗിളിന്റെ അറ്റവരുമാനത്തില്‍ വര്‍ധന. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ അറ്റവരുമാനത്തില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

അറ്റവരുമാനം 2.79 ബില്യണ്‍ ഡോളറായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 2.51 ബില്യണ്‍ ഡോളറായിരുന്നു.

പരസ്യവരുമാനം വര്‍ധിച്ചതാണ് ഗൂഗിളിന് നേട്ടമായത്.

വെബ്ദുനിയ വായിക്കുക