കോടികള്‍ കളഞ്ഞ് സഞ്ജയ്‌ദത്തിന്റെ ജയില്‍‌വാസം

തിങ്കള്‍, 13 മെയ് 2013 (11:45 IST)
PRO
നിരവധി സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കി വച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയിലിലേക്ക് പോകുമ്പോള്‍ ബോളിവുഡിലെ പല പ്രൊഡ്യൂസര്‍മാരും പ്രതിസന്ധിയില്‍.

മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷ സുപ്രീം‌കോടതി ശരിവച്ചതിനെത്തുടര്‍ന്ന് പൂനെയിലെ യര്‍വാഡ ജയിലിലേക്കാണ് ഇദ്ദേഹത്തെ കൊണ്ടുപോകുക.

സഞ്ജയ്ദത്തിന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയം അനുവദിക്കണമെന്ന് കാണിച്ച് നല്‍കിയ അപേക്ഷ അനുവദിച്ച കോടതി സഞ്ജയ്ദത്തിന് സമയം നല്‍കിയിരുന്നു.

കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിനു ജയിലിലേക്ക് തിരിച്ചു പോകേണ്ടി വരുന്നത്. കരാര്‍ ഒപ്പിട്ട എല്ലാ ചിത്രങ്ങളും പൂര്‍ത്തിയാക്കാനുള്ള സമയം കിട സഞ്ജയ്‌ദത്തിന് ലഭിച്ചില്ലെന്നതാണ് സൂചന.

പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന പോലീസ് ഗിരിയുടെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായതായി സിനിമാവൃത്തങ്ങള്‍ വ്യക്തമാക്കി.

രാജുഹിരാനിയുടെ പീകെ, കരണ്‍ജോഹറുടെ ഉംഗ്ലി, ടര്‍കാര്‍, വസൂലി എന്നീ ചിത്രങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. വിദ്യാബാലനും ഇമ്രാന്‍ ഹാഷ്മിയുമെത്തുന്ന ഗഞ്ചാര്‍ക്കറില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഡയറക്ടര്‍ രാജ് കുമാര്‍ ഗുപ്ത തീരിമാനിച്ചിരിക്കുകയാണ്.

മുന്നാഭായി സീരീസിലെ മൂന്നാം ഭാഗമായ മുന്നാഭായ് ചലേ ഡല്‍ഹി. ദത്ത് തിരിച്ചെത്തിയതിനുശേഷമായിരിക്കും ചിത്രീകരിക്കുക.

വെബ്ദുനിയ വായിക്കുക