കൊല്‍ക്കത്തയില്‍ കിംഗ്ഫിഷര്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നു

വെള്ളി, 16 മാര്‍ച്ച് 2012 (10:33 IST)
PRO
PRO
മാര്‍ച്ച് 25 മുതല്‍ ഒക്‌ടോബര്‍ വരെ കിം‌ഗ്ഫിഷര്‍ കൊല്‍ക്കത്തയില്‍ തങ്ങളുടെ സേവനം നിര്‍ത്തുന്നു. കിംഗ്‌ഫിഷറില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ത്തന്നെ സേവനം ഭാഗികമായി നിലച്ചനിലയിലാണ്. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 25 മുതല്‍ ഒക്‌ടോബര്‍ വരെ കൊല്‍ക്കത്തയില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ കിംഗ്‌ഫിഷര്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നതല്ല.

എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കിംഗ്‌ഫിഷര്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കാന്‍ തയ്യാറായിട്ടില്ല. അഞ്ച് പ്രാദേശിക സര്‍വ്വീസും രണ്ട് അന്തര്‍ദ്ദേശീയ സര്‍വ്വീസും നഗരത്തില്‍ കിംഗ്‌ഫിഷറിനുണ്ട്. കൊല്‍ക്കത്ത- ഡല്‍ഹി സര്‍വ്വീസ് താല്‍ക്കാലികമായി ഇപ്പോള്‍ത്തന്നെ നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ കൊല്‍ക്കത്ത വടക്ക് കിഴക്കന്‍ ഗേറ്റ്വേ ആയതിനാല്‍ ഇങ്ങനെയൊരു നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കിംഗ്‌ഫിഷറിലെ പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഏകദേശം 20 കോടിയോളം രൂപ മുന്‍‌കൂട്ടി ബുക്ക് ചെയ്‌ത ടിക്കറ്റ് നിരക്കായി കമ്പനിയില്‍ ഉണ്ട്. അതിനാല്‍ ഭൂരിഭാഗം ടിക്കറ്റ് ഏജന്റുമാരും കിംഗ്ഫിഷറില്‍ ഉണ്ടായിരിക്കുന്ന ഈ അനിശ്ചിതാവസ്ഥയില്‍ ഉത്ക്കണ്ഠാകുലരാണെന്ന് ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്റെ ഈസ്റ്റ് ചെയര്‍മാന്‍ അനില്‍ പഞ്ചാബി പറഞ്ഞു.

English Summary: Kingfisher Airlines is virtually winding up its operations in Kolkata, with no flights to and from the city listed on its ticketing system from March 25 till October. Travel agents in the city are a worried lot with nearly Rs 20 crore blocked in the carrier's tickets.The airline's airport manager in Kolkata. Agents are anxious about the fate of the airline and also the refunds. Passengers are now hesitant to book flights in advance.

വെബ്ദുനിയ വായിക്കുക