കൊച്ചി മെട്രോ നീട്ടുന്ന കാര്യം പരിഗണിക്കും: മുഖ്യമന്ത്രി
വെള്ളി, 7 ജൂണ്‍ 2013 (12:06 IST)
PTI
PTI
മെട്രോ റെയില്‍ പദ്ധതി നീട്ടുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പരിസരത്ത് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അങ്കമാലി, കാക്കനാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്ക് മെട്രോ പദ്ധതി നീട്ടണം എന്നാണ് ആവശ്യം.
മെട്രോ റെയില്‍ പദ്ധതി നീട്ടുന്ന കാര്യം പഠിക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തും. ആറ് മാസത്തിനകം പഠനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ തീരുമാനമെടുക്കും. കൊച്ചിയിലെ നാല് ഫ്ലൈ ഓവറുകളുടെ നിര്‍മ്മാണ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം നടന്ന പൈലിംഗ് ഓടെയാണ് മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ ദൃശ്യങ്ങള്‍ തത്സമയം ഉദ്ഘാട വേദിയില്‍ പ്രദര്‍ശിപ്പിച്ചു. കേന്ദ്രമന്ത്രി പ്രഫ. കെവി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി മെട്രോയെന്ന കേരളത്തിന്റെ ചിരകാലസ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഡിഎംആര്‍സിയും കെഎംആര്‍എല്ലും ചേര്‍ന്ന് ലോകോത്തര നിലവാരത്തിലാണ് മെട്രോ പദ്ധതി ഒരുക്കുന്നത്. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള പാതയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.