കേരളത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതി നിര്‍ത്തിവെയ്ക്കുന്നു

ഞായര്‍, 27 ഒക്‌ടോബര്‍ 2013 (16:50 IST)
PRO
നവംബര്‍ മൂന്നു മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളെ കേരളത്തില്‍ ഇറക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.

നവംബര്‍ ഒന്നു മുതല്‍ കേരളത്തിലേക്കു കോഴിക്കുഞ്ഞുങ്ങളെ നല്‍കില്ലെന്ന തമിഴ്‌നാട്‌ ബ്രോയിലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. കേരളത്തിലെ കോഴി കര്‍ഷകരെ തകര്‍ക്കാനാണു തമിഴ്‌നാട്‌ ലോബിയുടെ ശ്രമം. കോഴിക്കു തറവില കൂട്ടി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം.

സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടു പ്രശ്നം പരിഹരിക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോഴി വളര്‍ത്തല്‍ മേഖലയെ കൃഷിയില്‍ ഉള്‍പ്പെടുത്തി വേണ്ട ഇളവുകള്‍ പ്രഖ്യാപിക്കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക