കെഎസ്ആര്‍ടിസിക്ക് സിവില്‍ സപ്ളൈസ് വഴി ഡീസല്‍

ചൊവ്വ, 12 മാര്‍ച്ച് 2013 (17:09 IST)
PRO
പ്രതിസന്ധിയില്‍പ്പെട്ട കെഎസ്ആര്‍ടിസിക്ക് സിവില്‍ സപ്ളൈസ് വഴി ഡീസല്‍ വാങ്ങാനായുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയുടെ പാക്കേജ് അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പണം രൊക്കം കൊടുത്ത് ഡീസല്‍ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നതെന്നും അദ്ദേഹം മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അറിയിച്ചു.

ആലപ്പുഴയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കയര്‍ ഫാക്ടറിയ്ക്ക് 34 തസ്തികകള്‍ അനുവദിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും. ഇതിനായി 36 തസ്തികകള്‍ സൃഷ്ടിക്കും.

കോഴിക്കോട് ജില്ലയിലെ റെയില്‍വേ സംബന്ധമായ മൂന്ന് ജോലികള്‍ക്ക് തുക അനുവദിക്കും. തളിപ്പറമ്പില്‍ 1.2145 ഹെക്ടര്‍ ഭൂമി സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കലാഗ്രാമത്തിന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക