കുമ്മിന്‍സിന് 15% ലാഭവര്‍ദ്ധന

വെള്ളി, 23 മെയ് 2008 (09:57 IST)
പ്രസിദ്ധ ഡീസല്‍ എഞ്ചിന്‍ നിര്‍മ്മാതാക്കളായ കുമ്മിന്‍സ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ 15 ശതമാനം അറ്റാദായ വര്‍ദ്ധന കൈവരിച്ചു.

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 75.6 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 65.68 കോടി രൂപയായിരുന്നു.

ഇക്കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 716.39 കോടി രൂപയായി വര്‍ദ്ധിച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 528.55 കോടി രൂപയായിരുന്നു.

കമ്പനി മികച്ച ലാഭം കൈവരിച്ചതോടെ ഓഹരി ഉടമകള്‍ക്ക് 130 ശതമാനം നിരക്കില്‍ ലാഭവിഹിതം നല്‍കാന്‍ കമ്പനി ഡയറക്‍ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. നേരത്തേ ഇടക്കാല ലാഭ വിഹിതമായി 100 ശതമാനം നിരക്കില്‍ ലാഭ വിഹിതം നല്‍കിയതിനു പുറമേയാണിത്. ഇതോടെ മൊത്തം ലാഭവിഹിതം 230 ശതമാനമായി ഉയര്‍ന്നു.

വെബ്ദുനിയ വായിക്കുക