കീബോര്‍ഡില്‍ തല ചായ്ച്ചുറങ്ങിയപ്പോള്‍ പോയത് 1723 കോടി രൂപ

ചൊവ്വ, 11 ജൂണ്‍ 2013 (18:54 IST)
PRO
ജര്‍മ്മനിയില്‍ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ തല ചായ്ച്ചുറങ്ങിയ ക്ഷീണിതനായ ബാങ്ക് ജീവനക്കാരന്‍ അബദ്ധത്തില്‍ വിനിമയം ചെയ്തത് 1723കോടിയോളം രൂപ‍. ക്ഷീണിതനായ ജീവനക്കാരന്‍ കീബോര്‍ഡില്‍ കിടന്നുറങ്ങിയപ്പോഴാണ് അറിയാതെ 62.40 യൂറോയുടെ ഇടപാട് 222 മില്യണ്‍ യൂറോ(293 മില്യണ്‍ ഡോളര്‍)ആയി മാറിയത്.

ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 62.40 യൂറോയ്ക്കു പകരം മയക്കത്തിനിടയില്‍ കീബോര്‍ഡില്‍ തലവച്ചപ്പോള്‍ 2 എന്ന കീയാണ് അമര്‍ത്തിപ്പോയത്. ഇങ്ങനെ ജീവനക്കാരന്‍ വിനിമയം ചെയ്തത് 222,222,222.22 യൂറോയാണ്. ഒറ്റയടിക്ക് ഇത്രയും പണം പോയപ്പോള്‍ ഉടന്‍ തന്നെ ബാങ്ക് അബദ്ധം തിരിച്ചറിഞ്ഞ് തിരുത്തി.

ഇടപാട് വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മറ്റൊരു ജീവനക്കാരനെ ബാങ്ക് പിരിച്ചുവിട്ടിരുന്നു. ജോലിയില്‍ തിരിച്ചെടുക്കുന്നതിന് ഇയാള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വാദം കേട്ട ഹെസന്‍ ലേബര്‍ കോടതി ജീവനക്കാരനെ തിരിച്ചെടുക്കണമെന്ന് വിധിച്ചു.

വെബ്ദുനിയ വായിക്കുക