പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് നാല്‍പ്പതിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള 12 സര്‍വീസുകള്‍ റദ്ദാക്കി. ബാംഗ്ലൂരില്‍ നിന്ന് 18 സര്‍വീസുകള്‍ റദ്ദാക്കി. മുംബൈയില്‍ നിന്നുള്ള നാല് സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മറ്റ് നഗരങ്ങളില്‍ നിന്നുള്ള ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
അഞ്ച് മാസങ്ങളായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാര്‍ സമരം നടത്തുന്നത്.
അതേസമയം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് റീബുക്ക് ചെയ്യാന്‍ അവസരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.