കിംഗ്‌ഫിഷര്‍ കൊച്ചിയില്‍ നിന്നുള്ള പറക്കല്‍ നിര്‍ത്തി
ചൊവ്വ, 27 മാര്‍ച്ച് 2012 (15:08 IST)
PRO
PRO
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കൊച്ചിയില്‍ നിന്നുള്ള, കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ എല്ലാ സര്‍വീസുകളും കഴിഞ്ഞ 25മുതലാണ് നിര്‍ത്തലാക്കിയത്.
സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്ന് വ്യക്തമാക്കി നേരത്തെ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ് അധികൃതര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ, കമ്പനിയുടെ ടിക്കറ്റ് കൌണ്ടറും അടച്ചുപൂട്ടി.
കൊച്ചിയില്‍ നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, അഗത്തി എന്നിവടങ്ങളിലേക്കായിരുന്നു കിംഗ്ഫിഷര്‍ സര്‍വീസ് നടത്തിയിരുന്നത്.