കാര്‍, ബൈക്ക് വില്‍പന ഉയര്‍ന്നു

തിങ്കള്‍, 9 മാര്‍ച്ച് 2009 (14:42 IST)
ആഭ്യന്തര വിപണിയില്‍ കാറുകളുടെയും ബൈക്കുകളുടെയും വില്‍പന ഉയര്‍ന്നു. കാറുകളുടെ വില്‍പനയില്‍ ഫെബ്രുവരി മാസത്തില്‍ 21.8 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്. 115,386 യൂണിറ്റാണ് ഫെബ്രുവരിയിലെ മൊത്തം കാര്‍ വില്‍പന. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 94,757 യൂണിറ്റായിരുന്നു.

മോട്ടോര്‍ സൈക്കിളിന്‍റെ വില്‍പനയില്‍ 15.6 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്. 491,462 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വില്‍പന. 2008 ഫെബ്രുവരിയില്‍ ഇത് 425,089 യൂണിറ്റായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാച്ചേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

മൊത്തം ടു-വീലറുകളുടെ വില്‍പനയില്‍ 16.2 ശതമാനത്തിന്‍റെ ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ഈ കലയളവിലെ 542,757 യൂണിറ്റില്‍ നിന്ന് ഇത്തവണ 630,849 യൂണിറ്റായാണ് വില്‍പന ഉയര്‍ന്നത്. എങ്കിലും കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പന 31.7 ശതമാനം കുറഞ്ഞ് 31,069 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 45,478 യൂണിറ്റായിരുന്നു.

വെബ്ദുനിയ വായിക്കുക