കയറ്റുമതിയില്‍ നേരിയ വര്‍ധന

തിങ്കള്‍, 2 ജനുവരി 2012 (16:15 IST)
രാജ്യത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ നേരിയ വര്‍ധന മാത്രം. നവംബറില്‍ കയറ്റുമതിയില്‍ 3.8 ശതമാനം മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബറില്‍ 22.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നിരിക്കുന്നത്. 2010ല്‍ ഇത് 21.2 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

അതേസമയം നവംബറില്‍ ഇറക്കുമതിയില്‍ 24.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. 35.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ഉണ്ടായിരിക്കുന്നത്. മുന്‍‌വര്‍ഷം ഇത് 28.8 ബില്യണ്‍ യു എസ് ഡോളറിന്റേതായിരുന്നു.

വെബ്ദുനിയ വായിക്കുക