കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഈ മാസം തറക്കല്ലിടും
വ്യാഴം, 9 ഫെബ്രുവരി 2012 (18:27 IST)
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറിക്ക് ഈ മാസം തറക്കല്ലിടും. റയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചതായി മന്ത്രി പറഞ്ഞു.
ദിനേശ് ത്രിവേദിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച് തീരുമാനമായത്.
കേരളത്തിലെ റയില്‍വെ വികസനം സംബന്ധിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും റയില്‍വെ മന്ത്രി അറിയിച്ചു.