ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്: ഐഎഎസ്കാരന് പണം പോയി
തിങ്കള്‍, 28 ജനുവരി 2013 (13:18 IST)
PRO
2010ലെ ഐഎഎസ് ഒന്നാം റാങ്കുകാരനായ ഷാ ഫെയ്സലിന് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പണം പോയി. ഷായുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ വിദേശത്തുള്ള കള്ളന്‍ തിരിമറി നടത്തി 75,000 രൂപ തട്ടിയെടുത്തതിനെ തുടര്‍ന്നാണിത്.
ജമ്മുകാശ്മീര്‍ പൊലീസില്‍ തട്ടിപ്പിനെപ്പറ്റി ഷാ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കാശ്മീര്‍ താഴ്വരയിലെ ബദഗാം ജില്ലയില്‍ റവന്യൂവകുപ്പ് അസിസ്റ്റന്റ് കമ്മീഷണറാണ് ഷാ.