ഓണത്തിന് സാംസങ് പ്രതീക്ഷിക്കുന്നത് 250 കോടിയുടെ വിറ്റുവരവ്

വെള്ളി, 2 ഓഗസ്റ്റ് 2013 (17:31 IST)
PRO
PRO
കേരളത്തിലെ വിപണിയില്‍ ഓണത്തിന് സാംസഗ് ഇലക്ട്രോണിക്‌സ് പ്രതീക്ഷിക്കുന്നത് 250 കോടിയുടെ വിറ്റുവരവാണെന്ന് സാംസങ് ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട് സീനിയര്‍ വൈസ് പ്രസിഡന്റ് അറിയിച്ചു.

പുതിയ മികച്ച ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയും ആകര്‍ഷകമായ ഓഫറും വഴി ഇത്തവണത്തെ ഓണവിപണിയില്‍ മികച്ച വിറ്റുവരവ് നേടാന്‍ കഴിയുമെന്നാണ് സാംസങിന്റെ പ്രതീക്ഷ.

ഓണ വിപണി ലക്ഷ്യമിട്ട് സാംസങ് പുതിയ മൂന്ന് നൂതന പ്രീമിയം ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്. ടെലിവിഷന്‍, റഫ്രിജിനേറ്റര്‍, എയര്‍ കണ്ടീഷണര്‍ വിഭാഗങ്ങളില്‍പ്പെട്ട ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്.

അള്‍ട്രാ ഹൈ ഡെഫനിഷന്‍ (യുഎച്ച്‌ഡി) ടിവി-85എസ്9, പ്രീമിയം സൈഡ് ബൈ സൈഡ് ഫ്രോസ്റ്റ് ഫ്രീ റഫ്രിജിനേറ്റര്‍-ടി9000, ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ് എയഅര്‍ കണ്ടീഷണര്‍-ക്യൂ9000 എന്നീ ഉത്പന്നങ്ങളാണ് സാംസങ് വിപണിയില്‍ എത്തിച്ചത്.

ഓരോ പര്‍ച്ചേസിലും സമ്മാനങ്ങള്‍ ലഭിക്കുന്ന ‘വര്‍ണവിസ്‌മയം‘ എന്ന ഓണം ഓഫറിനും സാംസങ് തുടക്കമിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക