ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഈ വര്‍ഷം ലക്‍ഷ്യമിടുന്നത് 45 ശതമാനം വളര്‍ച്ച. ഈ വര്‍ഷം പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്നും ഓഡി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഞങ്ങള്‍ മുന്നേറ്റം ഉണ്ടാക്കും. ആദ്യപാദത്തില്‍ ഓഡി ടിടി പുറത്തിറക്കും. ഓഡി ക്യു3, ഓഡി എസ്6 എന്നീ മോഡലുകളും ഈ വര്‍ഷം പുറത്തിറക്കുമെന്നും ഓഡി ഇന്ത്യ മേധാവി പേര്‍ഷ്കെ പറഞ്ഞു.
ഈ വര്‍ഷം 8,000 കാറുകള്‍ വില്‍ക്കാനാണ് ലക്‍ഷ്യമിടുന്നത്. ഈ വര്‍ഷം വില്‍പ്പനയില്‍ 45 ശതമാനം വളര്‍ച്ചയാണ് ലക്‍ഷ്യമിടുന്നതെന്നും പേര്‍ഷ്കെ പറഞ്ഞു.
ഒമ്പത് മോഡലുകളാണ് ഓഡി ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.