രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ ഐസിസിഐസിഐയും മൊബൈല്‍ കമ്പനിയായ വോഡഫോണും കൈകോര്‍ക്കുന്നു. മൊബൈല്‍ ബാങ്കിംഗ് രംഗത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചു.
ബാങ്കിംഗ് സേവനങ്ങള്‍ എത്തിയിട്ടില്ലാത്ത ഗ്രാമീണ മേഖലകളില്‍ പുതിയ സേവനങ്ങള്‍ എത്തിക്കുകയാണ് ലക്‍ഷ്യം. വോഡഫോണുമായുള്ള സഹകരണം ബാങ്കിംഗ് രംഗത്ത് കുതിച്ചുചാട്ടത്തിനു സഹായകരമാകുമെന്ന് ഐ സി ഐ സി ഐ ബാങ്ക് എം ഡി ചന്ദ്ര കൊച്ചാര്‍ പറഞ്ഞു.
രാജ്യത്തെ കൂടിയ മൊബൈല്‍ സാന്ദ്രത ബാങ്കിംഗ് രംഗത്ത് പ്രയോജനപ്പെടുത്താനാണ് ഐ സി ഐ സി ഐ ലക്‍ഷ്യമിടുന്നത്.