ഐഒ‌സി ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നു

തിങ്കള്‍, 30 ജൂലൈ 2012 (14:07 IST)
PRO
PRO
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒ‌സി) ശ്രീലങ്കയിലേക്ക്. ഐഒ‌സി ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാനൊരുങ്ങുകയാണ്.

ശ്രീലങ്കയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാന്‍ 20,000 കോടി രൂപ ചെലവിടും. നികുതിയിളവുകള്‍ ലഭിക്കുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് ഐഒ‌സി അധികൃതര്‍ അറിയിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാരുടെ സഹകരണത്തോടെയായിരിക്കും ശുദ്ധീകരണശാല സ്ഥാപിക്കുകയെന്ന് ഐഒ‌സി അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക