ഐഒബിയുടെ അറ്റാദായത്തില്‍ ഇടിവ്

ഞായര്‍, 29 ജനുവരി 2012 (10:52 IST)
ഇന്ത്യന്‍ ഓവര്‍‌സീസ് ബാങ്കിന്റെ (ഐഒബി) അറ്റാദായത്തില്‍ ഇടിവ്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 53 ശതമാനം കുറവാണ് ഉണ്ടായത്.

കമ്പനിയുടെ അറ്റാദായം 108.27 കോടി രൂപയായിട്ടാണ് കുറഞ്ഞത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 231.6 കോടി രൂ‍പയായിരുന്നു.

അതേസമയം കമ്പനിയുടെ മൊത്ത വരുമാനം 45 ശതമാനം വര്‍ധിച്ചു. വരുമാനം 5015.33 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

വെബ്ദുനിയ വായിക്കുക