ഐഒബിക്ക്‌ 256 കോടി ലാഭം

ബുധന്‍, 30 ജൂലൈ 2008 (10:15 IST)
രാജ്യത്തെ പ്രമുഖ ബാങ്കുകളില്‍ ഒന്നായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 255.97 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

ഇതിനൊപ്പം ബാങ്കിന്‍റെ മൊത്ത ബിസിനസ്സില്‍ 24.92 ശതമാനത്തിന്‍റെ വര്‍ധനയുണ്ടയി. 2008 ജൂണില്‍ അവസാനിക്കുന്ന മൊത്തം ഇടപാടുകളുടെ തുക 1,48,420 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 1,18,814 കോടി രൂപയായിരുന്നു.

ഇത് കൂടാതെ ബാങ്കിന്‍റെ അവലോകന കാലയളവിലെ നിക്ഷേപത്തില്‍ 21.08 ശതമാനത്തിന്‍റെ വര്‍ധന നേടാന്‍ കഴിഞ്ഞു. 14,796 കോടി രൂപയാണ്‌ നിക്ഷേപം. ഇതോടൊപ്പം ബാങ്കിന് വായ്‌പയില്‍ 30.46 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ ആദ്യപാദത്തിലെ മൊത്തവരുമാനം 2,186.83 കോടി രൂപയാണ്‌. 14.63 ശതമാനത്തിന്‍റെ വര്‍ധന നേടാന്‍ കഴിഞ്ഞതായും അറിയുന്നു.

വെബ്ദുനിയ വായിക്കുക