എസ്.ബി.ടിക്ക് ദുബായില്‍ കാര്യാലയം

വ്യാഴം, 28 ഓഗസ്റ്റ് 2008 (12:06 IST)
WDWD
സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ ദുബായില്‍ പ്രതിനിധി കാര്യാലയം ആരംഭിച്ചു. മാനേജിങ്‌ ഡയറക്ടര്‍ എം. രാമസ്വാമി അറിയിച്ചതാണിത്.

ബര്‍ദുബായ്‌ അല്‍ ആരിഫ്‌ ബിസിനസ്‌ ബേയിലാണ് എസ്.ബി.ടി പ്രതിനിധി ഓഫിസ്‌ ആരംഭിച്ചത്. ഗള്‍ഫില്‍ എസ്.ബി.ടിയുടെ ആദ്യ പ്രതിനിധി ഓഫിസാണിത്‌.

പ്രതിനിധി ഓഫിസ്‌ ഉദ്ഘാടനം ചെയ്‌തത് ദുബായ്‌ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണുരാജാമണിയാണ്‌. ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും താമസിയാതെ പ്രതിനിധി ഓഫിസുകള്‍ തുറക്കുമെന്നു രാമസ്വാമി അറിയിച്ചു.

ഈ പ്രതിനിധി കാര്യാലയത്തിലൂടെ നാട്ടിലേക്കു കുറഞ്ഞ നിരക്കില്‍ പണം അയയ്ക്കാന്‍ ബാങ്കിനു നിലവില്‍ ഗള്‍ഫിലെ 22 എക്സ്ചേഞ്ചുകളുമായി സഹകരിച്ച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ‌.ഇത്തരം എക്സ്ചേഞ്ചുകളുടെ എണ്ണം ഇക്കൊല്ലം അവസാനത്തോടെ 30 ആയി ഉയര്‍ത്തുമെന്നും രാമസ്വാമി പറഞ്ഞു.

വെബ്ദുനിയ വായിക്കുക