എസ്‌ഐബിയുടെ അറ്റാദായം 401 കോടി

വ്യാഴം, 28 ജൂണ്‍ 2012 (18:29 IST)
PRO
PRO
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ (എസ്‌ഐബി) അറ്റാദായത്തില്‍ വര്‍ധന. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 37.29 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ബാങ്കിന്റെ അറ്റാദായം 401.66 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍‌വര്‍ഷം ഇത് 292.56 കോടി രൂപയായിരുന്നു.

ബാങ്ക് 78,000 കോടി രൂപയുടെ മൊത്തം ബിസിനസ് ടേണ്‍ഓവര്‍ ആണ് ഇത്തവണ ലക്‍ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക