എന്തു വിലനല്‍കിയും വൈദ്യുതി വാങ്ങും: ആര്യാടന്‍

Webdunia
ശനി, 4 ഓഗസ്റ്റ് 2012 (15:27 IST)
PRO
PRO
എന്ത് വില നല്‍കിയും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ലോഡ് ഷെഡിംഗ് വേണ്ടി വരും. പ്രവചനാതീതമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ആര്യാടന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഓണം വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന് കെഎസ്ഇബി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

കായംകുളം താപനിലയത്തില്‍ നിന്ന് കേരളത്തിന് അനുവദിച്ച പരമാവധി വൈദ്യുതിയായ 7 മില്യണ്‍ യൂണിറ്റ് വാങ്ങാനും തീരുമാനമുണ്ട്. ഇതുമൂലം പ്രതിമാസം കെഎസ്ഇബിക്ക് 180 കോടിയുടെ അധിക ബാധ്യതയുണ്ടാവും. കഴിഞ്ഞ വര്‍ഷം കെഎസ്ഇബിക്കുണ്ടായ 1934 കോടിയുടെ റവന്യൂ കമ്മി ചാര്‍ജ്ജ് വര്‍ദ്ധനയിലൂടെ മറികടക്കാനാകുമെന്ന് യോഗം വിലയിരുത്തി.