ആഗോള തലത്തില്‍ സമീപഭാവിയില്‍ കടുത്ത ഊര്‍ജ്ജ ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രങ്ങളിലെല്ലാം ഉല്‍പാദനം ക്രമാനുഗതമായി കുറഞ്ഞുവരുന്നതാണ് ഊര്‍ജ്ജ ക്ഷാമത്തിന് കാരണമാവുക.
പാരിസിലെ അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ ഫാതിഹ് ബിറോള്‍ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. അടുത്ത അഞ്ച് വര്‍ഷത്തിനകം അനുഭവപ്പെടുന്ന ഈ എണ്ണ ക്ഷാമം മാന്ദ്യത്തില്‍ നിന്ന് മടങ്ങിക്കൊണ്ടിരിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയെ വീണ്ടും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഇന്‍ഡിപെന്‍റന്‍റ് പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ബിറോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഉപഭോഗം വര്‍ദ്ധിക്കുന്നതും ഉല്‍പാദനം കുറയുന്നതും എണ്ണ വില ഉയരാന്‍ കാരണമാകും. എല്ലാ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളും എണ്ണയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഈ വിഷയം ഗൌരവകരമായി കാണേണ്ടതുണ്ടെന്നും ബിറോള്‍ ആവശ്യപ്പെട്ടു.