എഞ്ചിനീയറിംഗ് മേഖലയില്‍ ‍50000 തൊഴില്‍ നഷ്ടം

ചൊവ്വ, 31 മാര്‍ച്ച് 2009 (11:08 IST)
ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടര്‍ന്നാല്‍ രാജ്യത്തെ എഞ്ചിനീയറിംഗ് മേഖലയില്‍ 50000 പേര്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്.ഓട്ടൊമൊബൈല്‍, ടെക്സ്റ്റൈല്‍ മെഷിനറി നിര്‍മാണം, കാസ്റ്റിംഗ് എന്നീ മേഖലകളായിരിക്കും തൊഴില്‍ നഷ്ടം ഏറ്റവും കുടുതല്‍ നേരിടേണ്ടി വരികയെന്ന് എഞ്ചിനീയറിംഗ് കയറ്റുമതിക്കാരുടെ മാതൃസംഘടനയായ ഇഇപിസി ഇന്ത്യ നടത്തിയ പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം വരെ എഞ്ചിനീയറിംഗ് മേഖലയിലെ തൊഴില്‍ വളര്‍ച്ച 35 ശതമാനമായിരുന്നു. എന്നാല്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമാവുന സാഹചര്യത്തില്‍ ഈ വര്‍ഷം മെഖലയില്‍ -20 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ഇഇപിസി ഇന്ത്യ നാഷണല്‍ വൈസ് ചെയര്‍മാന്‍ മഹേഷ് കെ ദേശായി പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിന്‍റെ വരുന്ന പാദത്തിലായിരിക്കും പ്രതിസന്ധി ഏറ്റവും കൂടുതല്‍ രൂക്ഷമാവുക. സംഘടയിലെ 80 ശതമാനം അംഗങ്ങളും ചെറുകിട, ഇടത്തരം കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നവയാണ്. മാന്ദ്യം മൂലമുള്ള പ്രതിസന്ധി ഇത്തരം കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വരുത്തിയതായി മഹേഷ് കെ ദേശായി അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനരക്ഷാ പദ്ധതിയെക്കുറിച്ച് ദേശായി പ്രതികരിച്ചില്ല. രാജ്യത്തെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് ഹബ്ബായ തമിഴ്നാടിനെയായിരിക്കും പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. മഹാരാ‍ഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെയും പ്രതിസന്ധി തളര്‍ത്തുമെന്ന് ദേശായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക