രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ( ബിഎസ്എന്‍എല്‍) 250 കോടിയുടെ കരാര്‍ എച്ച് സി എല്‍ ഇന്‍ഫോസിസ്റ്റം ലിമിറ്റഡിന്. ബിഎസ്എന്‍എലിന്റെ സിസ്റ്റം നവീകരിക്കുന്നത് സംബന്ധിച്ചുള്ളതാണ് കരാര്‍.
എച്ച് സി എല്‍ സി ഇ ഒ ജെ വി രാമമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്, ഈ കരാര്‍ ലഭിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കമ്പനിയുടെ സേവന മേഖല വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു,
ബിഎസ്എന്‍എലിന്റെ ബില്ലിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുക, മറ്റ് പ്രധാന സംവിധാനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുക തുടങ്ങിയവയാണ് കരാറിലുള്ളത്, ഏഴുവര്‍ഷമാണ് കാലാവധി.