ഇന്റര്‍നെറ്റ് ബാങ്കിംഗ് സൌകര്യം വിപുലീകരിക്കണം: പ്രണബ്
തിങ്കള്‍, 20 ഫെബ്രുവരി 2012 (15:46 IST)
PRO
PRO
ഇന്റര്‍നെറ്റ് ബാങ്കിംഗ് സൌകര്യം വിപുലീകരിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. സാധാരണക്കാര്‍ക്കും ഗുണം ലഭിക്കുന്ന തരത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പരിഷ്ക്കരിക്കുമെന്ന് പ്രണബ് പറഞ്ഞു.
ബാങ്കുകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. ഈ സാമ്പത്തികവര്‍ഷം ബാങ്കുകളുടെ ആസ്തി വര്‍ധിപ്പിക്കുന്ന നടപടി വര്‍ധിപ്പിച്ചുവെന്നും പ്രണബ് പറഞ്ഞു.
ബാങ്കുകള്‍ക്ക് 2010-11 വര്‍ഷത്തില്‍ 20,157 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.