ഇന്ത്യയില്‍ നിക്ഷേപസൌഹൃദ സര്‍ക്കാര്‍ വരണം: അമേരിക്ക

വെള്ളി, 18 ഏപ്രില്‍ 2014 (14:38 IST)
PRO
PRO
ഇന്ത്യയില്‍ നിക്ഷേപസൌഹൃദ സര്‍ക്കാര്‍ വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് അമേരിക്ക. സൗത്ത്‌, സെന്‍ട്രല്‍ ഏഷ്യ യുഎസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി നിഷ ബിസ്വാള്‍ ആണ് അമേരിക്കയുടെ ആഗ്രഹം പറഞ്ഞത്. ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ കെന്നഡി സ്കൂള്‍ ഓഫ്‌ ഗവണ്‍മെന്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഇന്ത്യയുമായി പ്രതിവര്‍ഷം 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ്‌ അമേരിക്ക പ്രതീക്ഷിക്കുന്നത്‌. അതിനാലാല്‍ കൂടുതല്‍ നിക്ഷേപ സൗഹൃദ സര്‍ക്കാരാണ്‌ പൊതുതെരഞ്ഞെടുപ്പിനു ശേഷം വരേണ്ടതെന്ന് അവര്‍ പറയുന്നു.

ദക്ഷിണേഷ്യയുടെ വളര്‍ച്ചയുടെ എന്‍ജിന്‍ എന്ന നിലയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ടാണു മേഖലയുടെ വളര്‍ച്ച. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്‌ അഞ്ചുശതമാനത്തിലും താഴെയാണ്‌ എന്നും അതിനു കാരണം നിക്ഷേപത്തിനാവശ്യമായ സാഹചര്യമില്ലാത്തതിനാലാണെന്നും ബിസ്വാള്‍ പറഞ്ഞു.

നിലവില്‍ നിക്ഷേപം നടത്താന്‍ കഴിയുന്ന രാജ്യങ്ങളില്‍ നൂറ്റി മുപ്പത്തിനാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അടുത്ത അഞ്ചുവര്‍ഷം അടിസ്ഥാന മേഖലയില്‍ 60,000 കോടി രൂപയുടെ നിക്ഷേപമാണു ഇന്ത്യയിലെ നേതാക്കള്‍ ലക്ഷ്യമിട്ടിരിക്കുന്നത്‌. എന്നാല്‍ നിക്ഷേപവളര്‍ച്ചയുടെ കാര്യത്തില്‍ തുടരുന്ന ചില നയങ്ങള്‍ ഇതിനെ പിന്നോട്ടുവലിക്കുകയാണ്‌.

അതിനാല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ആവശ്യമായ പരിഷ്കരണം ആവിഷ്കരിക്കണമോ. മുന്നിലുള്ള അവസരങ്ങളെ ധനസമ്പുഷ്ടമാക്കണമോ എന്നീ രണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഇന്ത്യന്‍ സമ്മതിദായകര്‍ നല്‍കുന്നതെന്നും നിഷ ബിസ്വാള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക