ഇന്ത്യന്‍ കമ്പനികള്‍ യു‌എസില്‍ സൃഷ്ടിച്ചത് 81,000 തൊഴിലവസരങ്ങള്‍

വെള്ളി, 28 മാര്‍ച്ച് 2014 (12:13 IST)
PRO
PRO
ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ യുഎസില്‍ സൃഷ്ടിച്ചത് 81,000 തൊഴിലവസരങ്ങള്‍. 1700 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ യുഎസില്‍ നടത്തിയത്.

2013 ല്‍ നാല്‍പത് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ 68 ഇന്ത്യന്‍ കമ്പനികളാണ് ഈ നിക്ഷേപം നടത്തിയതെന്ന് സിഐഐയുടെ വാര്‍ഷിക സര്‍വേ വ്യക്തമാക്കുന്നു. ന്യൂജേഴ്സി, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്സാസ്, ഇല്ലിനോയിസ് സംസ്ഥാനങ്ങളിലാണ് ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായും പ്രവര്‍ത്തനം നടത്തുന്നത്.

യുഎസ് വാണിജ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നേരിട്ടുള്ള നിക്ഷേപം നടത്തുന്ന ആദ്യ പത്തു രാജ്യങ്ങളില്‍ ഇന്ത്യ ഇടം നേടിയിട്ടുണ്ട്. ഇന്ത്യന്‍ റൂട്സ്, അമേരിക്കന്‍ സോയില്‍: സ്റ്റോറി ഓഫ് ഇന്ത്യന്‍ കമ്പനീസ്, ഗ്രോയിംഗ് ഇംപാക്ട് ഓണ്‍ ദി യുഎസ് ഇക്കണോമി എന്ന പേരില്‍ പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക