ആര്‍ബിഎസിന് 24ബില്യണ്‍ പൌണ്ട് നഷ്ടം

വ്യാഴം, 26 ഫെബ്രുവരി 2009 (18:09 IST)
റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍ഡിന് 2008ല്‍ സംഭവിച്ച നഷ്ടം 24 ബില്യണ്‍ പൌണ്ട്! ബ്രിട്ടീഷ് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ആര്‍ബിഎസ് നേരിട്ടത്.

24 ബില്യണില്‍ 7.9 ബില്യണ്‍ പൌണ്ട് മാത്രമാണ് ബാങ്കിന്‍റെ യഥാര്‍ത്ഥ നഷ്ടമെന്നും ബാക്കി എബിഎന്‍ ആംബ്രോ ഏറ്റെടുത്തതിലൂടെ സംഭവിച്ചതാണെന്നും ഒരു പ്രസ്താവനയില്‍ ആര്‍ബിഎസ് അറിയിച്ചു. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് 16.2 ബില്യണ്‍ നിക്ഷേപിക്കുമെന്നും ബാങ്ക് അറിയിച്ചു.

അതേസമയം ബാങ്കിന് പ്രതീക്ഷിച്ചത്ര നഷ്ടമുണ്ടായില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പല സാമ്പത്തിക വിദഗ്ധരും ആര്‍ബിഎസിന് 28 ബില്യണ്‍ ഡോളറോളം നഷ്ടമാണ് പ്രവചിച്ചിരുന്നത്. 2007ല്‍ ബാങ്കിന് 10.1 ബില്യണ്‍ നികുതിയിതര ലാഭം ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തളര്‍ത്തിയതോടെ ബാങ്കിന്‍റെ 70 ശതമാനം ഓഹരികളും പിന്നീട് നികുതി ദായകരുടെ കയ്യിലായി. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി ആര്‍ബിഐ ഈയിടെ 20,000 ജോലിക്കാരെ പിരിച്ചുവിട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക