ആഭ്യന്തര വിമാന നിരക്കുകള്‍ കുറച്ചു

ഞായര്‍, 4 ഓഗസ്റ്റ് 2013 (17:33 IST)
PRO
PRO
വിമാനക്കമ്പനികള്‍ ആഭ്യന്തര വിമാന നിരക്കുകള്‍ കുത്തനെ കുറച്ചു. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് ആഭ്യന്തര വിമാനത്തില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുകളുടെ നിരക്കുകള്‍ കുറച്ചത്. മറ്റ് വിമാനക്കമ്പനികളും വരും ദിവസങ്ങളില്‍ വിലക്കിഴിവ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഓഗസ്റ്റ് മാസത്തില്‍ സാധാരണ അഭ്യന്തര യാത്രക്കാരുടെ എണ്ണം കുറയാറുണ്ട്. ഇത് കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ നിരക്ക് കുറച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിനോ അതിന് ശേഷമോ യാത്ര ചെയ്യേണ്ടവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഓഫര്‍ ലഭ്യമാവാന്‍ ഓഗസ്റ്റ് ഒമ്പതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയും വേണം.

ജെറ്റ് എയര്‍വെയ്‌സില്‍ 750 കിലോമീറ്റര്‍ വരെയാണ് യാത്രയെങ്കില്‍ 1,777 രൂപയാണ് ടിക്കറ്റ് നിരക്ക്. 750-1,000 കിലോമീറ്ററിന് 2,777 രൂപയും ആയിരം കിലോമീറ്ററിന് മുകളിലാണെങ്കില്‍ 3,777 രൂപയുമാണ് നിരക്ക്.

എയര്‍ ഇന്ത്യ 20 ശതമാനം വരെ വിലക്കിഴിവാണ് ഒരുക്കുന്നത്. മൂന്നു ദിവസമെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാവുക.

വെബ്ദുനിയ വായിക്കുക