ഏകദേശം 53,500 രൂപയുടെ ഒരു സ്മാര്‍ട്ഫോണ്‍, കാഴ്ചയിലാണെങ്കില്‍ ഐഫോണ്‍ 5 പോലുള്ള മുന്‍മോഡലുകളേക്കാള്‍ വലിയ വ്യത്യാസമൊന്നുമില്ലതാനും. എന്താണ് ആപ്പിള്‍ ഐഫോണ്‍ 5എസിനെ മികച്ചതാക്കി മാറ്റുന്നതെന്ന് നോക്കാം
ആദ്യ ഉപയോഗത്തില്‍ത്തന്നെ ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഹഠാദാകര്‍ഷിക്കും. പിന്നാലെ കിടിലന്‍ ക്യാമറ(അതും സ്ലോ മോഷന്‍ റെക്കോര്‍ഡിംഗ് സൌകര്യം). വേഗമേറിയ പ്രോസസറും ഗ്രാഫിക്സും.
ഹോം ബട്ടണാണ് മുന്‍ഭാഗത്തുള്ള ഒരേഒരു ബട്ടണ്‍. ഹോം ബട്ടണോടൊപ്പം ഒരു ഫിംഗര്‍ പ്രിന്റ് സെന്‍സറും ദൃശ്യമാകും.ഹോം ബട്ടനു ചുറ്റുമായി സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച ഒരു റിംഗുണ്ട്. ഇതാണ് ഫിംഗര്‍പ്രിന്റ് സെന്‍സറായി പ്രവര്‍ത്തിക്കുന്നത്.
5എസിന് മുന്‍ഗാമിയായ ഫൈവിന്റെ (123.8x58.6x7.6mm) അതേ ഡൈമന്‍ഷന്‍ തന്നെയാകും ഉള്ളത്. 4 ഇഞ്ച് അതേ റെറ്റിന ഡിസ്‌പ്ലേയാണ് ഈ ഫോണിലുമുള്ളത്. 640 x 1136 റെസല്യൂഷനാണ്.
പുറം മോടിയില്‍- അടുത്ത പേജ്
PRO
ഇടത്തെ വശത്താണ് മ്യൂട്ട് - വോളിയം സ്വിച്ച്. പവര്‍ കീയും സ്ക്രീന്‍ ലോക്ക് കീയും മുകള്‍ഭാഗത്താണ്. താഴെയാണ് 3.5 എം എം ഹെഡ്സെറ്റ് പോര്‍ട്ടും കണക്ടറും. നാനോ സിം ട്രേ വലത്ത് വശത്താണ്. പിന്‍ഭാഗത്ത് സില്‍വര്‍കോട്ടട് അലൂമിനിയം ഭാഗവും കാമറയും ഒപ്പം ഡ്യുല്‍ എല്‍ഇഡി ട്രൂടോണ്‍ ഫ്ലാഷും.
ഐഒഎസ് 7- അടുത്ത പേജ്
PRO
ഒരു മള്‍ട്ടി-ലയേര്‍ഡ് ലുക്കാണ് ഐഒഎസ് 7 നുള്ളത്, ഒപ്പം അര്‍ധസുതാര്യമായ പാനലുകളും. മെയിന്‍ സ്‌ക്രീനിലെ ബാക്ക്ഗ്രൗണ്ട് ദൃശ്യങ്ങള്‍ ഫോണിന്റെ ചലനത്തിനൊപ്പം മാറും.
ഒരേ മുറിയില്‍ ആപ്പിള്‍ സര്‍വീസുപയോഗിക്കുന്നവര്‍ക്ക് വലിയ ഫയലുകള്‍ കൈമാറാന്‍ സഹായിക്കുന്ന 'എയര്‍ഡ്രോപ്പ്' ( AirDrop ) ഫീച്ചറും ഐഒഎസ് 7 ലുണ്ട്.
പ്രോസസര്‍- അടുത്ത പേജ്
PRO
ഐഫോണ്‍ 5എസില്‍ 64 ബിറ്റ് എ7 പ്രോസസറാണുള്ളത്. 64 ബിറ്റ് ചിപ്പുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണാണിത്. കൂടാതെ എം7 കോ പ്രോസസറുമുണ്ട്.3ജി നെറ്റ്‌വര്‍ക്കില്‍ ഉപയോഗിച്ചാലും ഒരു ദിവസത്തിനടുത്ത് ബാറ്ററി ലൈഫ് ലഭിക്കും.
ക്യാമറ- അടുത്ത പേജ്
PRO
പിന്‍വശത്തുള്ള 8 എംപി ക്യാമറ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. രണ്ട് LEDകള്‍ സഹിതമുള്ള ഫ് ളാഷ്, മികച്ച കളര്‍ബാലന്‍സ് നല്‍കും. ഒരു സെക്കന്റില്‍ 10 ഫ്രേമുകള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറ അതില്‍ ഏറ്റവും നിലവാരമുള്ള ചിത്രമാണ് ഗാലറിയിലേക്ക് നല്‍കുക. HD വീഡിയോ റെക്കോഡിംഗ് സൗകര്യവുമുണ്ട്. സാധാരണ വേഗത്തിലും സ്‌ലോമോഷനിലും വീഡിയോ പകര്‍ത്താമെന്നതും ക്യാമറയുടെ പ്രത്യേകതയാണ്.