അമേരിക്കന്‍ എയര്‍ലൈന്‍സില്‍ കൂട്ട പിരിച്ചുവിടല്‍

വ്യാഴം, 19 ഏപ്രില്‍ 2012 (11:34 IST)
PRO
PRO
അമേരിക്കന്‍ എയര്‍ലൈന്‍സ് 1200 നോണ്‍ യൂണിയന്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. നോണ്‍ യൂണിയന്‍ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ശമ്പളത്തോടു കൂടിയ അവധി എന്നിവ നിര്‍ത്തലാക്കുകയും ചെയ്യും.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി അറിയിക്കുന്നു. 13,000 പേരെ പിരിച്ചു വിടാനായിരുന്നു കമ്പനി ആദ്യം തീരുമാനിച്ചിരുന്നത്. ഇതോടെ മൊത്തം 14,200 പേരെയാവും പിരിച്ചുവിടുക. യൂണിയന്‍ പൈലറ്റുമാര്‍, ഫ്ളൈറ്റ് അറ്റന്‍ഡന്‍റ്സ്, ഗ്രൗണ്ട് വര്‍ക്കേഴ്സ് എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും.

എയര്‍പോര്‍ട്ട് സ്കൈകാപ്സ്, കാര്‍ഗോ ഏജന്റുമാര്‍ എന്നിവ ഔട്ട്‌സോഴ്സിംഗ് ആക്കിമാറ്റാനും തീരുമാനിച്ചു.

English Summary: American Airlines plans to eliminate another 1,200 jobs as part of its plan to cut costs in bankruptcy.

വെബ്ദുനിയ വായിക്കുക