അധികനികുതി: എതിര്‍പ്പുമായി കാര്‍ നിര്‍മ്മാതാക്കള്‍

തിങ്കള്‍, 18 ജൂണ്‍ 2012 (18:35 IST)
PRO
PRO
ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കാര്‍ നിര്‍മ്മാതാക്കള്‍. ഇതുസംബന്ധിച്ച് കാര്‍ നിര്‍മ്മാതാക്കള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

അധിക നികുതി ഏര്‍പ്പെടുത്തുന്നത് വില്‍പ്പന ഇടിയാന്‍ കാരണമാകുമെന്നും വിപണിയില്‍ പ്രതികൂലമായ അവസ്ഥയുണ്ടാകുമെന്നും കാര്‍ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചേഴ്സ് ധനകാര്യ സെക്രട്ടറി ആര്‍ എസ് ഗുജ്‌റാളിനാണ് കത്തയച്ചത്.

ഡീസല്‍ കാറുകളുടെ എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്നത് ഒരു തരത്തിലും കേന്ദ്രസര്‍ക്കാരിന് ഗുണകരമാകില്ലെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക