അഗ്നീപഥിന് 25 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍

ശനി, 28 ജനുവരി 2012 (11:41 IST)
PRO
PRO
ഹൃത്വിക് റോഷന്‍ നായകനായി അഭിനയിച്ച അഗ്നീപഥിന് ആദ്യ ദിവസം റെക്കോര്‍ഡ് കളക്ഷന്‍. റിലീസ് ദിവസം ചിത്രം 25 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

ഇതിനുമുമ്പ് ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ആയിരുന്നു. 21 കോടി രൂപയായിരുന്നു ബോഡിഗാര്‍ഡ് റിലീസ് ദിവസം നേടിയത്.

അമിതാഭ് ബച്ചന്‍ നായകനായി 1990ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഇപ്പോള്‍ ഹൃത്വിക്കിനെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ചിരിക്കുന്നത്. 2700 പ്രിന്റുകളായാണ് ഹൃത്വിക്കിന്റെ അഗ്നീപഥ് റിലീസ് ചെയ്തത്. എന്നാല്‍ മലയാളി സംവിധായകന്‍ സിദ്ദിക്ക് ഒരുക്കിയ ബോഡിഗാര്‍ഡ് 2,800 സ്ക്രീനുകളിലായിരുന്നു റിലീസ് ചെയത്.

അഗ്നീപഥ് റീമേക്കില്‍ ഹൃത്വിക്‌ റോഷനു പുറമെ സഞ്ജയ്ദത്ത്, പ്രിയങ്ക ചോപ്ര, സറീന വഹാബ്, റിഷി കപൂര്‍, ഓംപുരി എന്നിവരും അണിനിരക്കുന്നു. കരണ്‍ ജോഹര്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരണ്‍ മല്‍ഹോത്രയാണ്. പഴയ 'അഗ്‌നിപഥ് നിര്‍മ്മിച്ചത് കരണിന്റെ പിതാവ് യാഷ് ജോഹറാണ്.

വെബ്ദുനിയ വായിക്കുക