രാജ്യത്ത് സേവിംഗ്സ് ബാങ്ക് അക്കൌണ്ട് നമ്പറില്‍ മാറ്റം വരുത്താതെ ബാങ്ക് മാറാന്‍ കഴിയുന്ന സംവിധാനം നടപ്പിലാക്കുന്നു. കേന്ദ്ര ധനകാര്യ സേവന വിഭാഗം സെക്രട്ടറി ഡി കെ മിത്തല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സംവിധാനം നടപ്പിലാക്കുന്നതിനു മുമ്പ് ഒരു ഉപയോക്താവിന്റെ തിരിച്ചറിയല്‍ കോഡ്, നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നിയമങ്ങള്‍, കോ ബാങ്കിംഗ് സൊലൂഷന്‍ എന്നിവ പൂര്‍ണമായിരിക്കണം. ബാങ്ക് മാറ്റത്തിന് കെ വൈസി ഒരിക്കല്‍ മാത്രം പാലിച്ചാല്‍ മതിയാകും. അക്കൌണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി കാര്യത്തില്‍ ഇപ്പോല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്. അവ എന്തെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ ഉടന്‍ പരിഹരിക്കും- ഡി കെ മിത്തല്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം മൊബൈല്‍ ഫോണ്‍ കമ്പനി മാറ്റവും ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി മാറ്റവും ആവിഷ്കരിച്ചിരുന്നു.