സെറോധ സ്ഥാപകരായ നിതിൻ കാമത്തിനും നിഖിൽ കാമത്തിനും വാർഷിക ശമ്പളം 100 കോടി രൂപ

ഞായര്‍, 30 മെയ് 2021 (17:30 IST)
രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോധയുടെ മേധാവികളുടെ വാർഷിക ശമ്പളം 100 കോടി രൂപയായി വർധിപ്പിച്ചു.നിധിൻ കാമത്ത്, നിഖിൽ കാമത്ത്, ഈയിടെ മുഴുവൻ സമയ ഡയറക്ടറായി നിയമിതയായ നിതിന്റെ ഭാര്യ സീമ പാട്ടീൽ എന്നിവർക്കാണ് ശമ്പളം ഉയർത്തിയത്.
 
ഇതോടെ രാജ്യത്ത് ഏറ്റവും പ്രതിഫലം ലഭിക്കുന്ന പ്രമോട്ടർമാരാകും സെറോധയുടെ സ്ഥാപകർ.വിപണിയിൽ ലിസ്റ്റ്‌ചെയ്ത കമ്പനികളിൽ സൺ ടിവിയുടെ കലാനിധി മാരന് 87.5 കോടി രൂപയും ഹീറോ മോട്ടോർകോർപിന്റെ പവൻ മുഞ്ജലിന് 84.6 കോടി രൂപയുമാണ് ശമ്പളയനിത്തിൽ ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍