ഓഹരി വിപണി തളര്‍ന്നു, സെന്‍സെക്സ് 90 പോയന്റ് നഷ്ടത്തില്‍

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (11:15 IST)
നേട്ടത്തോടെ തുടങ്ങിയ സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 43 പോയന്റ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത് ഉടനെ 90 പോയന്റ് നഷ്ടത്തിലായി. സെന്‍സെക്‌സ് 25,773ലും നിഫ്റ്റി 7844ലുമാണ് വ്യാപാരം നടക്കുന്നത്.

627 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 204 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ലുപിന്‍, എസ്ബിഐ, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ഐഡിയ, അദാനി പോര്‍ട്‌സ് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, വിപ്രോ, അള്‍ട്ര ടെക്, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ്.